കെഎസ്‌കെടിയു ജില്ലാ സമ്മേളനം അടിമാലിയില്‍
കെഎസ്‌കെടിയു ജില്ലാ സമ്മേളനം അടിമാലിയില്‍

ഇടുക്കി: കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന് അടിമാലിയില്‍ തുടക്കമായി. ഞായറായഴ്ച അവസാനിക്കുന്ന സമ്മേളനം അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ ജോയിന്റ് സെക്രട്ടറി വി ശിവദാസന്‍ എം പി ഉദ്ഘാടനം ചെയ്തു. വിവിധ ഏരിയാ കമ്മിറ്റികളില്‍ നിന്നായി 257 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സംഘടനാ ജില്ലാ പ്രസിഡന്റ് വി വി മത്തായി പതാക ഉയര്‍ത്തി. തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു.സംഘടനാ സംസ്ഥാന സെക്രട്ടറി എന്‍ ചന്ദ്രന്‍ ഉടുമ്പന്‍ചോല എം എല്‍ എ എം എം മണി ജില്ലാ സെക്രട്ടറി കെ എല്‍ ജോസഫ്, എം പി പത്രോസ്, സി രാധാകൃഷ്ണന്‍, എം കെ പ്രഭാകരന്‍, പി എന്‍ വിജയന്‍, എം ജെ മാത്യു, ഗ്രേസി പൗലോസ് സ്വാഗത സംഘം ചെയര്‍മാന്‍ റ്റി കെ ഷാജി കണ്‍വീനര്‍ ചാണ്ടി പി അലക്സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






