ക്രൈസ്റ്റ് കോളേജില്‍ ചെസ്സ് ടൂര്‍ണമെന്റ്
ക്രൈസ്റ്റ് കോളേജില്‍ ചെസ്സ് ടൂര്‍ണമെന്റ്

ഇടുക്കി: കട്ടപ്പന ക്രൈസ്റ്റ് കോളേജില്‍ സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്റെര്‍നാഷണല്‍ ചെസ് ദിനത്തോടനുബന്ധിച്ച് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കോളേജ് മാനേജര്‍ ഫാ. അനൂപ് തുരുത്തിമറ്റം ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെസ് ചാമ്പ്യന്‍ ഡാനി പി ജോണ്‍ മുഖ്യാതിഥിയായി സ്പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായ ദേവസ്യാ പി വി , ഡോണാ ഷൈജു, വിദ്യാര്‍ത്ഥി പ്രതിനിധികളായ ജൂബിന്‍ ജോസഫ്, ആന്‍ സാജു സക്കറിയ, ആകാശ് ടോമി, ആകാശ് ദേവ്, ആല്‍ബിന്‍ രാജു, മിഥുന്‍ റോയ് എന്നിവര്‍ നേതൃത്വം നല്‍കി. വിജയികളയാവര്‍ക്ക് ക്യഷ് പ്രൈസും ട്രോഫിയും വിതരണം ചെയ്തു.
What's Your Reaction?






