നരിയമ്പാറ അസ്സീസി സ്നേഹാശ്രമത്തിന് കസേര വാങ്ങി നല്‍കി
നരിയമ്പാറ അസ്സീസി സ്നേഹാശ്രമത്തിന് കസേര വാങ്ങി നല്‍കി

ഇടുക്കി: കട്ടപ്പന ലയണ്‍സ് ക്ലബ് ഓഫ് കാര്‍ഡമം വാലിയുടെ നേതൃത്വത്തില്‍ നരിയമ്പാറ അസ്സീസി സ്നേഹാശ്രമത്തിന് കസേര വാങ്ങി നല്‍കി. ക്ലബ് പ്രസിഡന്റ് പി എം ഫ്രാന്‍സിസ് കസേരകള്‍ കൈമാറി. സ്നേഹാശ്രമത്തിലെ നൂറോളം അഗതികള്‍ക്ക് വിശ്രമിക്കുന്നതിനായി ഇരിപ്പിടത്തിന്റെ കുറവിന് ഇതോടെ പരിഹാരമായി. റീജണല്‍ ചെയര്‍മാന്‍ രാജീവ് ജോര്‍ജ്, സെക്രട്ടറി റെജി പയ്യപ്പള്ളി, ക്യാബിനറ്റ് മെമ്പര്‍ റെജി കോഴിമല, സി. അനുഗ്രഹ, സി. പാവന, സി.സൗമ്യ, സി.ബ്ലസി, സി.പ്രഭ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






