പാതിവില തട്ടിപ്പ്: കട്ടപ്പനയില്‍ ക്രൈംബ്രാഞ്ച് സംഘം പരാതിക്കാരുടെ രേഖകള്‍ പരിശോധിച്ചു

പാതിവില തട്ടിപ്പ്: കട്ടപ്പനയില്‍ ക്രൈംബ്രാഞ്ച് സംഘം പരാതിക്കാരുടെ രേഖകള്‍ പരിശോധിച്ചു

Jun 19, 2025 - 16:42
 0
പാതിവില തട്ടിപ്പ്: കട്ടപ്പനയില്‍ ക്രൈംബ്രാഞ്ച് സംഘം പരാതിക്കാരുടെ രേഖകള്‍ പരിശോധിച്ചു
This is the title of the web page

ഇടുക്കി: ഇരുചക്രവാഹനങ്ങളടക്കം പകുതി വിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ കേസില്‍ ജില്ലയില്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസുകളില്‍ പരാതിക്കാരുടെ വിവരശേഖരണം തുടങ്ങി. കട്ടപ്പന സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച കട്ടപ്പനയിലെത്തിയ ക്രൈംബ്രാഞ്ച് സംഘം പരാതിക്കാരില്‍നിന്ന് തെളിവെടുത്തു. പണം കൈമാറിയതിന്റെ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചു. നിരവധിയാളുകളാണ് ഉദ്യോഗസ്ഥ സംഘത്തിനുമുമ്പില്‍ ഹാജരായി തെളിവുകള്‍ കൈമാറിയത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പരാതിക്കാരുടെ പക്കല്‍നിന്ന് തെളിവുകള്‍ ശേഖരിച്ചുവരികയാണ്. 
പാതിവില തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് ആദ്യഘട്ടത്തില്‍ അന്വേഷിക്കുന്ന 34 കേസുകളില്‍ 11 എണ്ണം ഇടുക്കിയില്‍നിന്നാണ്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ നാലും കമ്പംമെട്ട്, കട്ടപ്പന, വണ്ടന്‍മേട്, തൊടുപുഴ, കരിമണ്ണൂര്‍, മറയൂര്‍, ഉടുമ്പന്‍ചോല എന്നീ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഓരോ കേസുകള്‍വീതവും ഇതില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇതുവരെ 1400-ല്‍ അധികം പേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഇതില്‍ പലതും മാസ് പെറ്റീഷനുകളാണ്. നിരവധി കേസുകള്‍ എടുത്തിട്ടുണ്ട്. ബാക്കിയുള്ളവയുടെ രേഖാപരിശോധന നടന്നുവരുകയാണ്. എഫ്.ഐ.ആര്‍. ഇട്ടുകഴിഞ്ഞാല്‍ ആ കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കും. കേസിന്റെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow