അയ്യപ്പന്‍കോവില്‍ അമ്പാട്ട്പടി- പനയ്ക്കവളവ് റോഡ് നിര്‍മാണം അവസാനഘട്ടത്തില്‍
അയ്യപ്പന്‍കോവില്‍ അമ്പാട്ട്പടി- പനയ്ക്കവളവ് റോഡ് നിര്‍മാണം അവസാനഘട്ടത്തില്‍

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ അമ്പാട്ട്പടി-കണിയാംപാലയ്ക്കപ്പടി-പനയ്ക്കവളവ് റോഡ് നിര്‍മാണം അവസാനഘട്ടത്തില്‍. മേഖലയിലെ നിരവധി കുടുംബങ്ങളുടെ യാത്രാദുരിതത്തിന് ഇതോടെ പരിഹാരമാകും. പഞ്ചായത്ത് അനുവദിച്ച 5 ലക്ഷം രൂപ ചെലവഴിച്ചാണ് 50 മീറ്റര്‍ ഭാഗം നിര്‍മിക്കുന്നത്. അമ്പാട്ടുപടിയില്‍നിന്ന് പനയ്ക്കവളവിലേക്കുള്ള ഒരുകിലോമീറ്റര്‍ ദൂരത്തിന്റെ ഭൂരിഭാഗവും പൂര്‍ത്തീകരിച്ചുന്നു. അവസാനഭാഗത്തെ 50 മീറ്റര്‍ ദൂരം നിര്‍മിക്കാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങി. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പുതുതായി വഴി നിര്‍മിച്ചു. തുടര്‍ന്ന് പഞ്ചായത്ത് അനുവദിച്ച ഫണ്ട് വിനിയോഗിച്ച് റോഡ് കോണ്‍ക്രീറ്റ് ചെയ്തു.
What's Your Reaction?






