എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് സമ്മേളനവും അവാര്‍ഡ് ദാനവും
എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് സമ്മേളനവും അവാര്‍ഡ് ദാനവും

ഇടുക്കി: എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനവും ടീച്ചേഴ്‌സ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ദാനവും യാത്രയയപ്പ് സമ്മേളനവും കട്ടപ്പനയില്‍ നടത്തി. ടീച്ചേഴ്‌സ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് തോട്ടത്തില്‍ അധ്യക്ഷനായി. ടീച്ചര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോസമ്മ സെബാസ്റ്റ്യന് കൈമാറി. എക്‌സലന്‍സ് അവാര്‍ഡ് നേടിയ ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധികൃതര്‍ക്ക് ഉപഹാരം സമ്മാനിച്ചു. യാത്രയയപ്പ് സമ്മേളനം കട്ടപ്പന മുനിസിപ്പല്‍ കൗണ്‍സിലര്‍ സിബി പാറപ്പായി ഉദ്ഘാടനം ചെയ്തു.
സര്‍വീസില്‍ നിന്ന് വിരമിക്കുന്ന 7 പ്രിന്‍സിപ്പല്‍മാരെയും 12 അധ്യാപകരെയും ആദരിച്ചു. സംസ്ഥാന സെക്രട്ടറി ബിസോയി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ജോസ് സെബാസ്റ്റ്യന്‍, ജിജി ജോര്‍ജ്, സലോമി ജോസഫ്, മാര്‍ട്ടിന്‍ ജോസഫ്, സിജോ ജോസ്, സിബി ജോസ്, നോബിള്‍ ജോസഫ്, ഉഷസ് ജോസഫ് തുടങ്ങിയര്‍ സംസാരിച്ചു.
What's Your Reaction?






