വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ മിഷന്‍ വാരാചരണത്തിന് തുടക്കം
വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ മിഷന്‍ വാരാചരണത്തിന് തുടക്കം

ഇടുക്കി: വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ മിഷന്‍ വാരാചരണത്തിന് തുടക്കമായി. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനംചെയ്തു. ലിയോ മാര്‍പാപ്പായുടെ നിര്‍ദേശാനുസരണം 19ന് ആഗോള മിഷന്‍ ഞായറായി ആചരിക്കും. ഇതിന്റെ ഭാഗമായാണ് 'വിളിക്കപ്പെട്ടത് സേവനത്തിനായി, അയക്കപ്പെട്ടത് സ്‌നേഹിക്കാനായി' എന്ന സന്ദേശവുമായി വാരാചരണം നടത്തുന്നത്.
കത്തീഡ്രല്‍ പള്ളിയിലെ 24 തൂണുകളില്‍ പ്രേക്ഷിത പ്രവര്‍ത്തനം നടത്തിയവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഉണ്ണിശോയ്ക്ക് ഒരുവീട് പദ്ധതിയുടെ കൂപ്പണ്‍ വിതരണോദ്ഘാടനവും മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നിര്‍വഹിച്ചു. മിഷന്‍ ലീഗ് മേഖലാതല മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണംചെയ്തു. കത്തീഡ്രല്‍ വികാരി ഫാ. ടോമി ലൂക്ക് ആനിക്കുഴിക്കാട്ടില്‍ സന്ദേശം നല്‍കി. ഫാ. ജോയല്‍ വള്ളിക്കാട്ട്, ഡീക്കന്‍ ടോണി കുഴിപ്പില്‍, സണ്‍ഡേ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ജോബി വാരിക്കാട്ട്, ആനിമേറ്റര്‍ സിസ്റ്റര്‍ ഫിലോ എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിക്ക് മുന്നോടിയായി കുര്‍ബാനയും നടന്നു.
What's Your Reaction?






