തുമ്പൂര്‍മുഴി മാതൃക ജൈവമാലിന്യ സംസ്‌കരണ കേന്ദ്രം കടമാക്കുഴിയില്‍
തുമ്പൂര്‍മുഴി മാതൃക ജൈവമാലിന്യ സംസ്‌കരണ കേന്ദ്രം കടമാക്കുഴിയില്‍

ഇടുക്കി: കട്ടപ്പന നഗരസഭ വാര്‍ഡ് തലത്തിലെ ആദ്യ തുമ്പൂര്‍മുഴി മാതൃക ജൈവമാലിന്യ സംസ്‌കരണ കേന്ദ്രം കടമാക്കുഴി രാജിവ്ഗാന്ധി കോളനിയില്‍ തുടങ്ങി. ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മുരളി അധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ സജിമോള്‍ ഷാജി, ഷജി തങ്കച്ചന്‍, ജീവനക്കാരായ ജിന്‍സ് സിറിയക്, സൗമ്യ മോള്‍, സാബു കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






