ഉപ്പുതറ ഒമ്പതേക്കര്‍ ശശിക്കവല- പട്ടികജാതി നഗര്‍ റോഡിലെ കലുങ്ക് നിര്‍മാണം പൂര്‍ത്തിയായി
ഉപ്പുതറ ഒമ്പതേക്കര്‍ ശശിക്കവല- പട്ടികജാതി നഗര്‍ റോഡിലെ കലുങ്ക് നിര്‍മാണം പൂര്‍ത്തിയായി

ഇടുക്കി: ഉപ്പുതറ ഒമ്പതേക്കര്‍ ശശിക്കവല - പട്ടികജാതി നഗറിലേക്കുള്ള റോഡിലെ കലുങ്ക് നിര്‍മാണം പൂര്‍ത്തീകരിച്ചു. വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന കലുങ്ക് പഞ്ചായത്തംഗം ജെയിംസ് തോക്കൊമ്പന്റെ ഇടപെടലില്‍ എസ്സി ഫണ്ടില്‍നിന്ന് 4 ലക്ഷം രൂപ ചെലവഴിച്ചാണ് പൂര്‍ത്തീകരിച്ചത്. കലുങ്കിന്റെ സംരക്ഷണ ഭിത്തി ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനുണ്ട്. പ്രദേശത്തെ ഏക ഗതാഗത മാര്‍ഗമാണ് ശശിക്കവല റോഡ്. കലുങ്കിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചതോടെ പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരമായി.
What's Your Reaction?






