കുമളി ലൈറ്റ് ഹൗസ് ദൈവസഭ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു  

കുമളി ലൈറ്റ് ഹൗസ് ദൈവസഭ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു  

Jun 1, 2026 - 17:08
 0
കുമളി ലൈറ്റ് ഹൗസ് ദൈവസഭ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു   
This is the title of the web page

ഇടുക്കി: കുമളി അമരാവതി ലൈറ്റ് ഹൗസ് ദൈവസഭ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. തുടര്‍ച്ചയായ 17-ാമത് വര്‍ഷമാണ് ഇത്തരത്തില്‍ പഠനോപകരണ വിതരണം നടത്തുന്നത്. സ്‌കൂള്‍ ബാഗ്, ബുക്കുകള്‍, ലഞ്ച് ബോക്‌സ്, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, കുട , പേന, പെന്‍സില്‍ എന്നിവ അടങ്ങിയ 1750 രൂപ വില വരുന്ന കിറ്റാണ് ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്കായി നല്‍കിയത്. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന ഭാരവാഹികളായ സാലി ജേക്കബ്, സജി വെമ്പള്ളി, ബിജു മറ്റപ്പള്ളി, അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്ക്കല്‍, കുമളി ഓണ്‍ലൈന്‍ കൂട്ടായ്മ അഡ്മിന്‍ ലിജു ജോസഫ്, സിബി വരിക്കമാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow