ചെറുതോണിയില്‍ പ്രളയകാലത്ത് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് കൂറ്റന്‍ ബോര്‍ഡ് നിര്‍മിക്കുന്നു: പൊളിച്ചുനീക്കുമെന്ന് വാഴത്തോപ്പ് പഞ്ചായത്ത്
ചെറുതോണിയില്‍ പ്രളയകാലത്ത് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് കൂറ്റന്‍ ബോര്‍ഡ് നിര്‍മിക്കുന്നു: പൊളിച്ചുനീക്കുമെന്ന് വാഴത്തോപ്പ് പഞ്ചായത്ത്
ഇടുക്കി: ചെറുതോണി പാലത്തിനുസമീപം ദേശീയപാതയോരത്ത് അനുമതിയില്ലാതെ കൂറ്റന്‍ ബോര്‍ഡിന്റെ നിര്‍മാണം തുടങ്ങി. 2018ല്‍ മഹാപ്രളയകാലത്ത് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് റോഡിന്റെ സംരക്ഷണഭിത്തിക്കുമുകളിലാണ് ഇരുമ്പുകേഡര്‍ സ്ഥാപിച്ചുള്ള നിര്‍മാണം. എറണാകുളം കേന്ദ്രീകരിച്ചുള്ള സ്വകാര്യ ഏജന്‍സി, വലിയ ഇരുമ്പ് കേഡറുകളും പൈപ്പുകളും ഉപയോഗിച്ച് കമാനമാതൃകയിലാണ് നിര്‍മാണം. പഞ്ചായത്തിന്റേയോ ദേശീയപാത അതോറിറ്റിയുടേയോ അനുമതി ലഭിച്ചിട്ടില്ലെന്നാണ് വിവരം. കൂടാതെ, ഇരുമ്പുതൂണുകളുടെ അടിവശത്ത് കോണ്‍ക്രീറ്റ് അടിത്തറപോലുമില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മഴക്കാലത്ത് മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്ത് സുരക്ഷിതമല്ലാത്ത രീതിയില്‍ ബോര്‍ഡ് സ്ഥാപിക്കുന്നത് വന്‍ അപകടത്തിനുകാരണമാകും. അനധികൃത നിര്‍മാണം നടത്തിയ ഏജന്‍സിക്കെതിരെ നടപടിസ്വീകരിക്കുമെന്നും ബോര്‍ഡ് പൊളിച്ചുനീക്കുമെന്നും വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് പറഞ്ഞു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയുള്ള നിര്‍മാണം ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?