മൂന്നാറില്‍ വന്യജീവി ആക്രമണത്തില്‍ പശു ചത്തു
മൂന്നാറില്‍ വന്യജീവി ആക്രമണത്തില്‍ പശു ചത്തു
ഇടുക്കി: മൂന്നാര്‍ ലാക്കാട് എസ്റ്റേറ്റിലുണ്ടായ വന്യജീവിയാക്രമണത്തില്‍ പശു ചത്തു. പ്രദേശവാസിയായ കണ്ണന്റെ പശുവാണ് ചത്തത്. വേനല്‍ കനത്തതോടെ കാടിറങ്ങുന്ന വന്യജീവികള്‍ മേയാന്‍ വിടുന്ന പശുക്കളെയാണ് അധികമായി ഉപദ്രവിക്കുന്നത്. റോഡരികില്‍ തന്നെയായാണ് പശുവിന്റെ ജഡം കണ്ടെത്തിയത്. മൂന്നാറിലും പരിസരപ്രദേശങ്ങളിലും പുലിയുടെയും കടുവയുടെയും ആക്രമണത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധവും ശക്തമാണ്. നൂറിലേറെ പശുക്കളാണ് ഇതുവരെ തോട്ടം മേഖലയില്‍ വന്യജീവിയാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഇതിലൂടെ തൊഴിലാളികള്‍ക്ക് വലിയ നഷ്ടം സംഭവിക്കുന്നതിനൊപ്പം അധിക വരുമാനം കണ്ടെത്താനുള്ള കുടുംബങ്ങളുടെ മാര്‍ഗവും ഇല്ലാതാകുന്നു. വന്യജീവിയാക്രമണം പ്രതിരോധിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് ആവര്‍ത്തിക്കുമ്പോഴും ആക്രമണം മുന്‍കാലങ്ങളിലേതുപോലെ തന്നെ തുടരുന്നുവെന്നാണ് തൊഴിലാളി കുടുംബങ്ങളുടെ പരാതി.
What's Your Reaction?
