പന്നിയാര്‍കുട്ടി സെന്റ് മേരീസ് യുപി സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം ജനുവരില്‍
പന്നിയാര്‍കുട്ടി സെന്റ് മേരീസ് യുപി സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം ജനുവരില്‍
ഇടുക്കി: ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന പന്നിയാര്‍കുട്ടി സെന്റ് മേരീസ് യുപി സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷ നിറവില്‍. ജനുവരിയില്‍ ജൂബിലി ആഘോഷം നടക്കും. ആറര പതിറ്റാണ്ട് മുമ്പ് പന്നിയാര്‍കുട്ടി സെന്റ് മേരീസ് പള്ളിയോടുചേര്‍ന്ന് ആരംഭിച്ച സ്‌കൂളിന് 50 വര്‍ഷം മുമ്പാണ് കൊള്ളിമല സെന്റ് മേരീസ് യുപി സ്‌കൂള്‍ എന്ന പേരില്‍ അംഗീകാരം ലഭിച്ചത്. പന്നിയാര്‍കുട്ടിയിലേയും സമീപപ്രദേശങ്ങളിലെയും നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് പ്രാഥമികപഠനം ലഭ്യമാക്കി. ഇവിടെ പഠിച്ച രണ്ടുതലമുറയില്‍പ്പെട്ടവര്‍ ഈ കുടിയേറ്റഗ്രാമത്തിലുണ്ട്. സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും.
What's Your Reaction?