പാമ്പനാര്‍ ലാഡ്രം എസ്റ്റേറ്റില്‍ കേഴയാടിനെ വേട്ടയാടിക്കൊന്നു: പീരുമേട് സ്വദേശി അറസ്റ്റില്‍
പാമ്പനാര്‍ ലാഡ്രം എസ്റ്റേറ്റില്‍ കേഴയാടിനെ വേട്ടയാടിക്കൊന്നു: പീരുമേട് സ്വദേശി അറസ്റ്റില്‍
ഇടുക്കി: പാമ്പനാറിനുസമീപം ലാഡ്രം എസ്റ്റേറ്റില്‍ കേഴയാടിനെ വേട്ടയാടി കൊന്നയാളെ വനപാലകര്‍ അറസ്റ്റ് ചെയ്തു. പീരുമേട് അമ്പാടിയില്‍ ബാലചന്ദ്രന്‍ ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് രണ്ട് നാടന്‍ തോക്കുകളും ഈയത്തില്‍ നിര്‍മിച്ച 88 വെടിയുണ്ടകളും ഒരു കുന്തവും 10 കിലോ കേഴയാടിന്റെ ഇറച്ചിയും പിടിച്ചെടുത്തു. ലാഡ്രം ഭാഗത്തുനിന്ന് പിടികൂടിയ കേഴയാടിനെ കൊന്ന് പീരുമേട്ടിലുള്ള വീട്ടിലെത്തിച്ച് ഇറച്ചിയാക്കുന്നതിനിടെയാണ് മുറിഞ്ഞപുഴ സെക്ഷനിലെ വനപാലകര്‍ പിടികൂടിയത്.
ഇയാള്‍ സ്ഥിരമായി വന്യമൃഗങ്ങളെ വേട്ടയാടി കാട്ടിറച്ചി വില്‍ക്കുന്നയാളാണെന്ന് സംശയിക്കുന്നു. സംഘത്തിലുള്ള മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി എരുമേലി റേഞ്ച് ഓഫീസര്‍ ഹരിലാല്‍ പറഞ്ഞു.
What's Your Reaction?