രാജകുമാരിയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
രാജകുമാരിയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
ഇടുക്കി: ലയണ്‍സ് ക്ലബ്ബ് ഓഫ് രാജകുമാരി നോര്‍ത്തും മിസ്റ്റി ഐ കെയര്‍ രാജകുമാരിയും ചേര്‍ന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ലയണ്‍സ് ക്ലബ്ബ് നടപ്പിലാക്കി വരുന്ന വിവിധ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പ് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം ജിഷ ജോര്‍ജ് ഉദ്ഘാടനംചെയ്തു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ നടന്ന ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നിരവധിയാളുകള്‍ പരിശോധന നടത്തി. പങ്കെടുത്തവര്‍ക്ക് സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്തു. തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കണ്ണടകളും തിമിര ശസ്ത്രക്രിയയ്ക്കുള്ള സൗകര്യവും ക്യാമ്പില്‍ ഒരുക്കിയിരുന്നു. ക്ലബ്ബ് പ്രസിഡന്റ് എല്‍ദോസ് എബ്രഹാം, സെക്രട്ടറി വി ആര്‍ സുനില്‍, ട്രഷറര്‍ പി ജി രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?