കുടിവെള്ള തര്‍ക്കം: വണ്ടിപ്പെരിയാറില്‍ ഗര്‍ഭിണിക്കും ഭര്‍ത്താവിനും വെട്ടേറ്റു
കുടിവെള്ള തര്‍ക്കം: വണ്ടിപ്പെരിയാറില്‍ ഗര്‍ഭിണിക്കും ഭര്‍ത്താവിനും വെട്ടേറ്റു

ഇടുക്കി: കുടിവെള്ളം പിടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഏഴുമാസം ഗര്‍ഭിണിക്കും ഭര്‍ത്താവിനും വെട്ടേറ്റു. വണ്ടിപ്പെരിയാര്‍ അരണക്കല്‍ ഹില്ലാഷ് ഡിവിഷനില്‍ ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. അരണക്കല്‍ ഹില്ലാഷ് ഡിവിഷനില്‍ താമസിക്കുന്ന കവിത (25) എസ്റ്റേറ്റിന്റെ കുടിപൈപ്പില്‍ നിന്നും വെള്ളം എടുക്കുവാന്‍ ചെല്ലുകയും ഈ സമയം അവിടെയുണ്ടായിരുന്ന തൊട്ടടുത്ത വീട്ടിലെ താമസക്കാരനായ ഗുരുച്ചാര്‍ലി (24) കവിതയെ അസഭ്യം പറയുകയും ഇത് ചോദിക്കാനെത്തിയ കവിതയുടെ ഭര്‍ത്താവ് ചിന്നപ്പന്‍ (30) നുമായി അടിപിടി ഉണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് ഗുരുച്ചര്‍ലി വീടിനുള്ളില്‍ നിന്നും കത്തി കൊണ്ടുവന്ന് ഇരുവരെയും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവരെ വണ്ടിപ്പെരിയാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രഥമ ചികിത്സ നല്‍കിയശേഷം, വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കവിതയുടെ പുറത്തും,ചിന്നപ്പന്റെ നെഞ്ചിനും കൈക്കും ആണ് വെട്ടേറ്റിരിക്കുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി ആക്രമിയെ പിടികൂടി.
What's Your Reaction?






