വണ്ടിപ്പെരിയാറിലെ വിവിധ സ്‌കൂളുകളില്‍ ഓണാഘോഷം
വണ്ടിപ്പെരിയാറിലെ വിവിധ സ്‌കൂളുകളില്‍ ഓണാഘോഷം

ഇടുക്കി: വണ്ടിപ്പെരിയാറിലെ വിവിധ സ്‌കൂളുകളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ പരിമിതിപ്പെടുത്തിയായിരുന്നു പരിപാടികള്‍. ഇതിന്റെ ഭാഗമായി വണ്ടിപ്പെരിയാര്‍ ഗവ. എല്‍പി സ്‌കൂളില്‍ നടന്ന ഓണാഘോഷ പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി ഉദ്ഘാടനം ചെയ്തു. മാവേലി മന്നനേയും മലയാളി മങ്കയുടെയും പ്രച്ഛന്നവേഷങ്ങള്‍ ധരിച്ചാണ് കുട്ടികളെത്തിയത്. തുടര്‍ന്ന് ഓണസദ്യയും നടന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പുഷ്പരാജ് അധ്യാപകരായ മാരിമുത്ത്, ബിന്ദു ശ്രീകുമാര്‍, ലീമ എസ്ടി രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വണ്ടിപ്പെരിയാര്‍ യുവജ്യോതി എസ്എച്ച്ജിയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ പഠിക്കുന്ന മലപണ്ടാരം ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു.
വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളില്‍ നടന്ന ഓണാഘോഷം പിടിഎ പ്രസിഡന്റ് ഡാനിയല്‍ ഉദ്ഘാടനം ചെയ്ത. തുടര്‍ന്ന് കുട്ടികളുടെ അത്തപ്പൂക്കള മത്സരം കസേരകളി സുന്ദരിക്ക് പൊട്ടുതൊടില്‍ തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം പാമ്പ് കടിയേറ്റ മരണപ്പെട്ട സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി സൂര്യയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റര്‍ എസ് ടി രാജ്, അധ്യാപകരായ ഡി സെല്‍വം, ഫിര്‍ദോസ്, പിടിഎ അംഗങ്ങള്‍ എംപിടിഎ അംഗങ്ങള്‍ മറ്റ് അധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി..
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ആഘോഷ പരിപാടിയില്‍ അത്തപ്പൂക്കള മത്സരം വടംവലി ഓണക്കളികള്‍ മറ്റ് കലാപരിപാടികള്‍ എന്നിവയും അരങ്ങേറി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം മുരുകേഷിന്റെ നേതൃത്വത്തില്‍ അധ്യാപകനായ തങ്കദുരൈ, ജസ്റ്റിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
വണ്ടിപ്പെരിയാര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. മാവേലി മന്നന്റെയും മലയാളി മങ്കന്മാരുടെയും വേഷങ്ങള്‍ ധരിച്ചുകൊണ്ടാണ് കുട്ടികളെത്തിയത്. അത്തപ്പൂക്കള മത്സരവും വിവിധ കലാപരിപാടികളും ഇതിനോടനുബന്ധിച്ച് നടന്നു.
വണ്ടിപ്പെരിയാറിലെ ഗ്രാംബി എല്‍ പി സ്‌കൂള്‍ മ്ലാമല ഫാത്തിമ മാതാ ഹൈസ്‌കൂള്‍ സെന്റ് മാത്യൂസ് എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളിലും ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
What's Your Reaction?






