വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ വീടിന്റെ ഗെയ്റ്റില്‍ കുടുങ്ങികിടന്ന് കേഴമാന്‍: ഒന്നരമണിക്കൂറിനുശേഷം വനപാലകര്‍ രക്ഷപ്പെടുത്തി
വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ വീടിന്റെ ഗെയ്റ്റില്‍ കുടുങ്ങികിടന്ന് കേഴമാന്‍: ഒന്നരമണിക്കൂറിനുശേഷം വനപാലകര്‍ രക്ഷപ്പെടുത്തി
ഇടുക്കി: വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ ഗെയ്റ്റില്‍ കേഴമാന്‍ കുടുങ്ങി കിടന്നത് ഒന്നര മണിക്കൂര്‍. ദ്വാരകവീട്ടില്‍ തങ്കച്ചന്റെ വീടിന് സമീപത്തെ ഗെയ്റ്റിലാണ് കേഴമാന്‍ കുടിങ്ങിയത്. റോഡില്‍നിന്ന്ം മുകള്‍ ഭാഗത്തേയ്ക്ക് ഓടിപ്പോകുന്ന വഴി കുടുങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ നാട്ടുകാര്‍ വള്ളക്കടവ് ചെക്ക്‌പോസ്റ്റില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഇവര്‍ പീരുമേട് ആര്‍ആര്‍ടിയെ വിവരമറിയിച്ചങ്കിലും അവര്‍ എത്തിയില്ല. പിന്നീട് നാട്ടുകാര്‍ ചെക്ക്‌പോസ്റ്റില്‍ വീണ്ടും വിവരം അറിയിക്കുകയും വനപാലകരെത്തി കേഴമാനെ രക്ഷപ്പെടുത്തുകയുമായിരുന്നു.
What's Your Reaction?