രാമക്കല്‍മേടിന്റെ കവാടമായ തൂക്കുപാലം ടൗണില്‍ ശുചിമുറി സൗകര്യം ഒരുക്കണമെന്ന് നാട്ടുകാര്‍
രാമക്കല്‍മേടിന്റെ കവാടമായ തൂക്കുപാലം ടൗണില്‍ ശുചിമുറി സൗകര്യം ഒരുക്കണമെന്ന് നാട്ടുകാര്‍
ഇടുക്കി: വിനോദസഞ്ചാരകേന്ദ്രമായ രാമക്കല്‍മേടിന്റെ കവാടമായ തൂക്കുപാലം ടൗണില്‍ ശുചിമുറികള്‍ ഒരുക്കാതെ പഞ്ചായത്തുകള്‍. നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന തൂക്കുപാലത്ത് വിവിധ ഇടങ്ങളില്‍ ശുചിമുറികള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം പ്രവര്‍ത്തനരഹിതമാണ്. ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുന്നത്.
രാമക്കല്‍മേട്ടിലേക്ക് എത്തുന്ന സഞ്ചാരികള്‍ തൂക്കുപാലം ടൗണില്‍ എത്തിയ ശേഷമാണ് ഇവിടേയ്ക്ക് പോകുന്നത്. മണിക്കൂറുകളോളം യാത്രചെയ്ത് എത്തുന്ന സഞ്ചാരികള്‍ക്ക് ഒന്ന് ടോയ്‌ലറ്റില്‍ പോകാന്‍ ഇവിടെ സൗകര്യമില്ല. പഞ്ചായത്തുകള്‍ വിവിധ പദ്ധതികള്‍ ഇവിടെ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇവയൊന്നും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ തുറന്നുകൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. വികസനത്തിന്റെ പേരില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ലെങ്കിലും ടൗണില്‍ എത്തുന്ന ആളുകള്‍ക്ക് ടോയ്ലറ്റില്‍ പോകാനുള്ള സൗകര്യമെങ്കിലും ഒരുക്കി തരണമെന്നാണ് സഞ്ചാരികളുടെയും നാട്ടുകാരുടെയും ആവശ്യം.
What's Your Reaction?