പുല്ലുമേട് ദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മയ്ക്കായി വണ്ടിപ്പെരിയാറില്‍ ദീപം തെളിച്ചു
പുല്ലുമേട് ദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മയ്ക്കായി വണ്ടിപ്പെരിയാറില്‍ ദീപം തെളിച്ചു
ഇടുക്കി: പുല്ലുമേട് ദുരന്തത്തില്‍ മരണപ്പെട്ട 102 അയ്യപ്പഭക്തര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് മകരവിളക്ക് ദിവസം വിവിധ ഹൈന്ദവ സംഘടനകള്‍ വണ്ടിപ്പെരിയാറില്‍ 102 ദീപങ്ങള്‍ തെളിയിച്ചു. ഇതിന്റെ ഭാഗമായി വണ്ടിപ്പെരിയാര്‍ ടൗണ്‍ കക്കിക്കവല, പെരിയാര്‍ പാലം എന്നിവിടങ്ങളിലാണ് ദീപം തെളിയിച്ചത്. അടിസ്ഥാന സൗകര്യ കുറവുകളുടെയാണ് ഇത്തവണത്തെ മണ്ഡലകാലവും കടന്നുപോയതെന്ന് ഹൈന്ദവ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. തുടര്‍ന്ന് പുല്ലുമേട്ടില്‍നിന്ന് ആദ്യം അയ്യപ്പഭക്തരുമായെത്തിയ കെഎസ്ആര്‍ടിസി ബസിനെ ആരതി ഒഴിഞ്ഞ് വരവേറ്റു. ഹൈന്ദവ സംഘടനാ ഭാരവാഹികളായ എകെജി മുരുകന്‍, ശിവകുമാര്‍, ജയരാജ്, ടി സി ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?