ശുഷ്‌ക വന മേഖലയില്‍ വിത്തുണ്ട വിതറല്‍ തുടങ്ങി
ശുഷ്‌ക വന മേഖലയില്‍ വിത്തുണ്ട വിതറല്‍ തുടങ്ങി

ഇടുക്കി: ലോകപ്രകൃതി സംരക്ഷ ദിനത്തോടനുബന്ധിച്ച് ഇടുക്കി വൈല്‍ഡ് ലൈഫ്
ഡിവിഷനും പൈനാവ് ഗവ. എന്‍ജിനീയറിങ് കോളേജ് എന്‍എസ്എസ് വിദ്യാര്‍ഥികളും ചേര്‍ന്ന് വിത്തുണ്ടകള്‍ വിതറി. ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജയചന്ദ്രന്‍ ജി ഉദ്ഘാടനം ചെയ്തു. മനുഷ്യ വന്യജീവി സംഘര്‍ഷം ലഘുകരിക്കുക എന്ന ലക്ഷ്യത്തോടെ വനം വകുപ്പ് നടപ്പിലാക്കി വരുന്ന മിഷന്‍ ഫുഡ് ഫോഡര്‍ വാട്ടര്‍ പദ്ധതിയുടെ ഭാഗമായാണ് ശുഷ്‌ക വന ഭാഗത്ത് വിത്തുണ്ടകള്‍ വിതറിയത്. ഫോറസ്റ്റ് ഓഫീസര്‍മാരായ ടോം ജോസ്, എ എം അബ്ദുള്‍ ഷുക്കൂര്‍, സി കെ കുഞ്ഞപ്പന്‍, ടി ഗോപാലന്‍, ബി ബിനോയി, ഫിലുമോന്‍ ജോസ് , എന്‍എസ്എസ് വോളന്റിയര്‍ സെക്രട്ടറി ജിഷ്ണു കെ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






