കട്ടപ്പന വള്ളക്കടവില്‍ ജയില്‍ ശിക്ഷ കഴിഞ്ഞെത്തിയാള്‍ തൂങ്ങി മരിച്ചനിലയില്‍
കട്ടപ്പന വള്ളക്കടവില്‍ ജയില്‍ ശിക്ഷ കഴിഞ്ഞെത്തിയാള്‍ തൂങ്ങി മരിച്ചനിലയില്‍

ഇടുക്കി: കട്ടപ്പന വള്ളക്കടവ് കടമാക്കുഴിക്ക് സമീപം ജയില്‍ ശിക്ഷ കഴിഞ്ഞെത്തിയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അംബേദ്കര്‍ നഗറില്‍ പുത്തന്‍പുരയ്ക്കല്‍ മണികണ്ഠന്‍ ആണ് മരിച്ചത്. രാവിലെ ആറോടെ ഭാര്യ മഹേശ്വരി അടുക്കളയിലെത്തിയപ്പോഴാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി. ഏലക്കാ മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് മണികണ്ഠന്‍ വീട്ടില്‍ തിരികെയെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മുമ്പും രണ്ടുതവണ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്.
What's Your Reaction?






