വെള്ളിലാംകണ്ടം പാലം ജങ്ഷനിലെ കലുങ്ക് നിര്‍മാണത്തില്‍ അശാസ്ത്രിയതയെന്ന് പരാതി
വെള്ളിലാംകണ്ടം പാലം ജങ്ഷനിലെ കലുങ്ക് നിര്‍മാണത്തില്‍ അശാസ്ത്രിയതയെന്ന് പരാതി

ഇടുക്കി: വെള്ളിലാംകണ്ടം കുഴല്‍പാലം ജങ്ഷന് സമീപം നടക്കുന്ന കലുങ്ക് നിര്‍മാണത്തിലെ അശാസ്ത്രീയത സമീപവാസികളെ ബുദ്ധിമുട്ടിക്കുന്നതായി പരാതി. കിഴക്കേപറമ്പില്‍ ശ്രീകുമാര്‍, മറ്റത്തില്‍ പ്രസാദ്, കടുക്കകുന്നേല്‍ ദിവാകരന്‍ എന്നിവരുടെ വീടുകളിലേക്ക് മഴവെള്ളം ഒഴുകിയെത്തുന്നതായാണ് ആക്ഷേപം. ഇത് വീടിന്റെ തകര്‍ച്ചയ്ക്കും കാരണമാകുമെന്ന് ഇവര്‍ പറയുന്നു. ഇത് കൂടാതെ 30 വീടുകള്‍കൂടി പ്രദേശത്ത് സ്ഥിതിചെയ്യുന്നുണ്ട്. കലുങ്കിയില്‍ നിന്ന് കുത്തിയൊലിച്ച് വരുന്ന മഴവെള്ളം ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടാക്കുന്നു. ശക്തിയായ ഒഴുക്കില്‍ പ്രദേശത്തിന്റെ പല ഭാഗത്തും ഗര്‍ത്തങ്ങളും വിള്ളലുകളും രൂപപ്പെട്ടതായും പ്രദേശവാസികള്‍ പറയുന്നു. പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇടയ്ക്ക് പ്രദേശം സന്ദര്‍ശിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കരാറുകാര്‍ ഉറപ്പ് നല്‍കിയെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്. അടിയന്തരമായി വിഷയത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






