മൂന്നാര്‍ ദേവികുളത്ത് കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ബസ് നിയന്ത്രണംവിട്ട് റോഡരികിലേക്ക് പാഞ്ഞുകയറിയ നിലയില്‍. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല
മൂന്നാര്‍ ദേവികുളത്ത് കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ബസ് നിയന്ത്രണംവിട്ട് റോഡരികിലേക്ക് പാഞ്ഞുകയറിയ നിലയില്‍. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല

ഇടുക്കി: മൂന്നാറില്‍ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരിക്കില്ല. ദേവികുളം ഇരച്ചില്‍പാറക്ക് സമീപം നിയന്ത്രണം നഷ്ടമാട്ട ബസ് പാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിടിക്കുകയും തുടര്‍ന്ന് പാതയോരത്തെ മണ്‍തിട്ടയില്‍ ഇടിച്ച് നില്‍ക്കുകയും ചെയ്തു. സംഭവ സമയത്ത് വാഹനത്തില്‍ വിനോദ സഞ്ചാരികളായ യാത്രക്കാര്‍ ഉണ്ടായിരുന്നു. എതിര്‍ ദിശയില്‍നിന്ന് വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കവെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. സൈറ്റ് സീന്‍ കഴിഞ്ഞ് തിരികെ മൂന്നാറിലേക്ക് മടങ്ങവെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് ബസിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു.
What's Your Reaction?