ഉപ്പുതറയിലെ നാലംഗ കുടുംബത്തിന്റെ ആത്മഹത്യ: ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴിയെടുത്തു
ഉപ്പുതറയിലെ നാലംഗ കുടുംബത്തിന്റെ ആത്മഹത്യ: ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴിയെടുത്തു

ഇടുക്കി: ഉപ്പുതറ ഒമ്പതേക്കറില്‍ സാമ്പത്തികബാധ്യതയെ തുടര്‍ന്ന് നാലംഗ കുടുംബം ആത്മഹത്യ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. ആരോപണം നേരിടുന്ന കട്ടപ്പനയിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ കല്ലട ജനറല്‍ ഫിനാന്‍സിലെ രണ്ട് ജീവനക്കാരുടെ മൊഴിയെടുത്തു. ഒമ്പതേക്കര്‍ എംസിക്കവല പട്ടത്തമ്പലം സജീവ് മോഹനന്‍(36), ഭാര്യ രേഷ്മ(25), മക്കളായ ദേവന്‍(അഞ്ച്), ദിയ(നാല്) എന്നിവരെ കഴിഞ്ഞ 10നാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഓട്ടോറിക്ഷ വാങ്ങുന്നതായി സ്ഥാപനത്തില്‍നിന്ന് എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ സജീവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍, സജീവിനും കുടുംബത്തിനും മറ്റ് കടബാധ്യതകളും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സജീവിന് 11.50 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. കൂടാതെ ഭാര്യയ്ക്കും മറ്റ് കടങ്ങളുണ്ട്. ഓട്ടോറിക്ഷ മറ്റൊരാള്‍ക്ക് പണയപ്പെടുത്തി പണം വാങ്ങിയതായും സൂചനയുണ്ട്. മുമ്പ് കെട്ടിടങ്ങളുടെ ഉപകരാര്‍ എടുത്തതിലും കോഴിക്കച്ചവടം നടത്തിയതിലും കടബാധ്യതകളുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
What's Your Reaction?






