കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം രാജാക്കാട് നടത്തി 

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം രാജാക്കാട് നടത്തി 

Feb 13, 2026 - 17:53
 0
കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം രാജാക്കാട് നടത്തി 
This is the title of the web page

ഇടുക്കി: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം രാജാക്കാട് നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി ബി സുരേഷ് ഉദ്ഘാടനം ചെയ്തു. കേബിള്‍ ടിവി ഇന്റര്‍നെറ്റ് മേഖലയിലെ ഓപ്പറേറ്റര്‍മാരെ ഏകോപിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള സേവനങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. പ്രകടനം രാജാക്കാട് വൈസ്‌മെന്‍സ് സ്‌ക്വയറില്‍ സമാപിച്ചതിനുശേഷം ജില്ലാ പ്രസിഡന്റ് സനീഷ് മാനുവല്‍ പതാക ഉയര്‍ത്തി. സമ്മേളനവേദിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പറേറ്റര്‍മാര്‍ അവരുടെ അനുഭവങ്ങളും വെല്ലുവിളികളും പങ്കുവെച്ചു. കേബിള്‍ ടിവി രംഗം നേരിടുന്ന സാങ്കേതിക മാറ്റങ്ങള്‍, ഡിജിറ്റലൈസേഷന്‍, ഇന്റര്‍നെറ്റ് സേവനങ്ങളുടെ വ്യാപനം, ഉപഭോക്തൃ സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയായി. സംസ്ഥാന സെക്രട്ടറി പി എസ് സിബി, സംസ്ഥാന കമ്മിറ്റിയംഗം അഗസ്റ്റിന്‍ കെ ഡാനിയേല്‍, സംസ്ഥാന എകുസിക്യുട്ടിവംഗം രജനീഷ് പി എസ്, ജില്ലാ സെക്രട്ടറി എന്‍ അനീഷ്, ജില്ലാ ട്രഷറര്‍ ഷാജി സി ജോസഫ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ കെ എബ്രഹാം, എസ് ബിജോയി, റോബി ജോസഫ്, ജിമ്മി ടോം, ബാബു മാത്യു, ബിജു പൗലോസ്, ഡി ഡേവിഡ്, കെസിസിഎല്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow