കെപിഎസ്ടിഎ കട്ടപ്പന സബ് ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു 

കെപിഎസ്ടിഎ കട്ടപ്പന സബ് ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു 

Mar 24, 2026 - 16:12
 0
കെപിഎസ്ടിഎ കട്ടപ്പന സബ് ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു 
This is the title of the web page

ഇടുക്കി: കെപിഎസ്ടിഎ കട്ടപ്പന സബ് ജില്ലാ ഭാരവാഹികളുടെ സ്ഥാനാരോഹണവും യാത്രയയപ്പ് സമ്മേളനവും നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കട്ടപ്പന ഉപജില്ലയില്‍നിന്ന് വിരമിക്കുന്ന അംഗങ്ങള്‍ക്ക് മൊമന്റോ വിതരണം ചെയ്തു. പുതിയ ഭാരവാഹികളായി റെജി ജോര്‍ജ് (പ്രസിഡന്റ്), സാലിമോള്‍ ജോസഫ്(വൈസ് പ്രസിഡന്റ്), ബിന്‍സ് ദേവസ്യ (സെക്രട്ടറി), ഷീന ഏലിയാസ് (ജോയിന്റ് സെക്രട്ടറി), അമല്‍ ആന്റണി (ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു. സബ്ജില്ല പ്രസിഡന്റ് ബിന്‍സ് ദേവസ്യ അധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവംഗം ജോര്‍ജ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ജോബിന്‍ കെ കളത്തിക്കാട്ടില്‍, സംസ്ഥാന കൗണ്‍സിലര്‍ ജോസ് കെ സെബാസ്റ്റ്യന്‍, സെക്രട്ടറി റെജി ജോര്‍ജ്, ട്രഷറര്‍ അമല്‍ ആന്റണി, ഹെഡ്മാസ്റ്റര്‍മാരായ ബെജുമോന്‍ ജോസഫ്, മാത്യു കുഴിപ്പാല, ബഷീര്‍ എം എം എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow