യുഡിഎഫ് വണ്ടിപ്പെരിയാര്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു
യുഡിഎഫ് വണ്ടിപ്പെരിയാര്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു
ഇടുക്കി: കോടതി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ശബരിമല സ്വര്‍ണക്കൊള്ളയിലെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സര്‍ക്കാന്‍ അവസരമൊരുക്കുമായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. യുഡിഎഫ് വണ്ടിപ്പെരിയാര്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിനെണ്ണായിരം കോടി രൂപയുടെ ഇടുക്കി പാക്കേജില്‍ ഒരുരൂപ പോലും ജില്ലയില്‍ ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ പഞ്ചായത്ത് വണ്ടിപ്പെരിയാര്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി മണിമേഖലയുടെയും അഴുത ബ്ലോക്ക് പഞ്ചായത്തിലെയും വണ്ടിപ്പെരിയാര്‍, കുമളി പഞ്ചായത്തുകളിലെയും സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന്റെ ഭാഗമായാണ് പരിപാടി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി എന്‍ അബ്ദുള്‍ അസീസ് അധ്യക്ഷനായി. ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി പി ആര്‍ അയ്യപ്പന്‍, കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ്, അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, അഡ്വ. എസ് അശോകന്‍, ഡിസിസി പ്രസിഡന്റ് സി പി മാത്യു, ഡിസിസി സെക്രട്ടറി എം ഡി അര്‍ജുനന്‍, ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത്, കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍, കുമളി, വാളാര്‍ഡി മണ്ഡലം പ്രസിഡന്റുമാരായ രാജന്‍ കൊഴുവന്‍മാക്കല്‍, പി പി റഹിം, ബാബു ആന്റപ്പന്‍, ജില്ലാ പഞ്ചായത്ത് വണ്ടിപ്പെരിയാര്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി മണിമേഖല എന്നിവര്‍ സംസാരിച്ചു.
What's Your Reaction?