അടിമാലി ഗവ ഹൈസ്‌കൂള്‍ വജ്ര ജൂബിലി ആഘോഷം 27ന്
അടിമാലി ഗവ ഹൈസ്‌കൂള്‍ വജ്ര ജൂബിലി ആഘോഷം 27ന്

ഇടുക്കി: അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളിന്റെ വജ്ര ജൂബിലി ആഘോഷം ഓര്‍മച്ചെപ്പ് 27ന് നടക്കും. പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. 1948ലാണ് സ്‌കൂള്‍ ആരംഭിച്ചത്. സ്‌കൂളിന്റെ 75-ാമത് വാര്‍ഷികം രാവിലെ 9 മുതല്‍ നടക്കും. പതാക ഉയര്‍ത്തലിന് ശേഷം ആദ്യകാല അധ്യാപക, വിദ്യാര്‍ഥി സംഗമം നടക്കും. ഉച്ചക്ക് സ്നേഹ വിരുന്നിനുശേഷം വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ നടക്കും. എ രാജ എംഎല്‍എ അധ്യക്ഷനാകും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തും. പൊതു സമ്മേളനത്തിനുശേഷം കലാസന്ധ്യയും നടക്കും
What's Your Reaction?






