കമ്പംമെട്ട് മഡോണ എല്‍.പി സ്‌കൂളിന്റെയും സെന്റ് ജോസഫ് നഴ്‌സറി സ്‌കൂളിന്റെയും വാര്‍ഷികം ആഘോഷിച്ചു
കമ്പംമെട്ട് മഡോണ എല്‍.പി സ്‌കൂളിന്റെയും സെന്റ് ജോസഫ് നഴ്‌സറി സ്‌കൂളിന്റെയും വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: കമ്പംമെട്ട് മഡോണ എല്‍.പി സ്‌കൂളിന്റെയും സെന്റ് ജോസഫ് നഴ്‌സറി സ്‌കൂളിന്റെയും 49-ാമത് വാര്‍ഷികവും എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച സ്‌കൂള്‍ ബസിന്റെ ഉദ്ഘാടനവും അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വഹിച്ചു. കാഞ്ഞിരപ്പള്ളി എസ്.എച്ച് വിമല പ്രൊവിന്‍സ് എഡ്യുക്കേഷന്‍ കൗണ്‍സിലര്‍ സി. ലിന്‍സി ജോര്‍ജ് അധ്യക്ഷയായി. കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ശോഭനാമ്മ ഗോപിനാഥന്‍, പഞ്ചായത്തംഗങ്ങളായ മാത്യൂസ് മറ്റപ്പള്ളി, ആന്‍സി തോമസ്, വിന്‍സി വാവച്ചന്‍്, മിനി പ്രിന്‍സ്, ജയ്‌മോന്‍ നെടുവേലി, കുഴിത്തൊളു സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാ. തോമസ് കപ്യാങ്കല്‍, നെടുങ്കണ്ടം എ.ഇ.ഒ. കെ. സുരേഷ് കുമാര്‍, മഡോണ സ്‌കൂള്‍ എച്ച്.എം. പ്രെസി ജോസഫ്, ഹെലന ജോഷി കമ്പംമെട്ട് സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോര്‍ജ് തെരുവംകുന്നേല്‍, സ്‌കൂള്‍ ലീഡര്‍ ഇമ്മാനുവല്‍ റോബര്‍ട്‌സണ്‍, വിദ്യാര്‍ഥി പ്രതിനിധി ഡെല്‍ന ഷാജി, പി.ടി.എ. പ്രസിഡന്റ് റോബിന്‍ നെല്ലിയാനി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






