കോണ്‍ഗ്രസ് ഇടുക്കി മെഡിക്കല്‍ കോളേജ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി
കോണ്‍ഗ്രസ് ഇടുക്കി മെഡിക്കല്‍ കോളേജ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഇടുക്കി മെഡിക്കല്‍ കോളേജ് പടിക്കലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോള്‍ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പൊതുജനാരോഗ്യം തകര്‍ന്ന സ്ഥിതിയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മാറ്റിമറിച്ച് ആരോഗ്യരംഗം താറുമാറാക്കിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ഇടുക്കി മെഡിക്കല്‍ കോളജിന്റെ ന്യൂനതകള്‍ പരിഹരിക്കുക, ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക, രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഡിസിസി പ്രസിഡന്റ് സിപി മാത്യു അധ്യക്ഷയായി. കെപിസിസി ഭാരവാഹികളായ അഡ്വ. ജോയി തോമസ്, റോയി കെ പൗലോസ്, എപി ഉസ്മാന്‍, തോമസ് രാജന്‍, ഡിസിസി ജനറല്‍ സെക്രട്ടറി എം ഡി അര്‍ജുനന്‍, ഡിസിസി ഭാരവാഹികള്‍, വിവിധ മണ്ഡലം പ്രസിഡന്റുമാര്‍, മഹിളാ കോണ്‍ഗ്രസ് പ്രതിനിധികള്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






