കാട്ടുപന്നി കുറുകെ ചാടി: സ്കൂട്ടറില്‍നിന്ന് വീണ് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിന് പരിക്ക്
കാട്ടുപന്നി കുറുകെ ചാടി: സ്കൂട്ടറില്‍നിന്ന് വീണ് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിന് പരിക്ക്

ഇടുക്കി: കാട്ടുപന്നി ആക്രമണത്തില്‍ നെടുംങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗത്തിന് പരിക്ക്. ശ്രീദേവി എസ് ലാലിനാണ് പരുക്കേറ്റത.് കുഴിത്തൊളു നിരപ്പേല്‍ കടയില്‍ വെച്ചാണ് അപകടം. നിരപ്പേല്‍ കടയിലെ കുരിശുപള്ളിയ്ക്ക് സമീപം ശ്രീദേവി സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് കുറുകെ ചാടിയ കാട്ടുപന്നി വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഇവരുടെ താടിയെല്ലിനും കൈയിലും കാല് മുട്ടിലും പരുക്കേറ്റു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






