മഞ്ഞളിപ്പ് രോഗബാധയില്‍ തെങ്ങുകള്‍: കൂമ്പ് ചീയലും, കീടബാധയും വ്യാപകം
മഞ്ഞളിപ്പ് രോഗബാധയില്‍ തെങ്ങുകള്‍: കൂമ്പ് ചീയലും, കീടബാധയും വ്യാപകം

ഇടുക്കി: കാര്‍ഷിക മേഖലയെ ദുരിതലാക്കി തെങ്ങുകള്‍ക്ക് വ്യാപക കീടബാധ. കഞ്ഞിക്കുഴി, വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകളിലാണ് കൂടുതല്‍ ആയി തെങ്ങുകള്‍ നശിച്ചിരിക്കുന്നത്. മഞ്ഞളിപ്പ് രോഗവും, കീടബാധയും മൂലം കുരുമുളക് കൃഷിനാശത്തിന് പിന്നാലെയാണ് തെങ്ങ് കര്‍ഷകരും പ്രതിസന്ധിയിലായിരിക്കുന്നത്. മഞ്ഞളിപ്പ് രോഗത്തോടൊപ്പം കൂമ്പ് ചീയലും, കീടബാധയും കര്‍ഷകരെ വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണ്. തെങ്ങ് കൃഷിയെ ആശ്രയിച്ച് കഴിഞ്ഞ നിരവധി കര്‍ഷകര്‍ ഇതോടെ വന്‍ പ്രതിസന്ധിയിലാണ് എത്തിനില്‍ക്കുന്നത്. 20 വര്‍ഷം വരെ പ്രായമായതും അടുത്തിടെ നട്ടതും ഉള്‍പ്പെടെയുള്ള തെങ്ങുകളാണ് നശിക്കുന്നത്. എന്നാല്‍ നാശനഷ്ടം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിക്കാറുമില്ല. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന നാളികേരങ്ങള്‍ക്ക് കീടനാശിനിയുടെ ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി നാളികേരം ഉല്‍പാദിപ്പിക്കുവാനുള്ള കര്‍ഷകരുടെ ശ്രമങ്ങള്‍കേറ്റ തിരിച്ചടിയാണ് കീടബാധ. കൃഷിവകുപ്പില്‍ നിന്ന് യാതൊരുവിധ ഇടപെടലും ഉണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഈ സാഹചര്യത്തിന് പരിഹാരം കാണാത്തപക്ഷം ഹൈറേഞ്ചില്‍ നിന്ന് നാളികേരകൃഷിയും പടിയിറങ്ങും എന്നതില്‍ സംശയം ഇല്ല.
What's Your Reaction?






