ലബ്ബക്കട ജെപിഎം ബി എഡ് കോളേജിലെ റാങ്ക് ജേതാക്കളെ അനുമോദിച്ചു
ലബ്ബക്കട ജെപിഎം ബി എഡ് കോളേജിലെ റാങ്ക് ജേതാക്കളെ അനുമോദിച്ചു

ഇടുക്കി: ലബ്ബക്കട ജെപിഎം ബി എഡ് കോളേജില്‍ റാങ്ക് ജേതാക്കളെ അനുമോദിച്ചു. എംജി സര്‍വകലാശാല 2023-2025 അധ്യയന വര്‍ഷത്തെ ബിഎഡ് പരീക്ഷയില്‍ 15 റാങ്കുകളാണ് വിവിധ വിഷയങ്ങളിലായി വിദ്യാര്‍ഥികള്‍ നേടിയത്.
കോമേഴ്സില്‍ സുധീഷ് പി.എസ്, സോഷ്യല്‍ സയന്‍സില്‍ അതുല്യ ജോസ് കോയിക്കല്‍, ഇംഗ്ലീഷില്‍ അനുമോള്‍ ജെ എന്നിവര്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി.
ഇംഗ്ലീഷ് എഡ്യൂക്കേഷനില്‍ അന്‍സു ടോമി രണ്ടാം റാങ്കും ഡെനാ എലിസബത് ചാക്കോ ഏഴാം റാങ്കും, എലിസബത് തോമസ്, ആനി പി, സ്വര്‍ണലയ എന്നിവര്‍ എട്ടാം റാങ്കും നേടിയപ്പോള്‍ കെമേഴ്സ് എഡ്യൂക്കേഷനില്‍ ലിറ്റിഷ ഷാജി മൂന്നാം റാങ്കും കരസ്ഥമാക്കി. സോഷ്യല്‍ സയന്‍സ് എഡ്യൂക്കേഷനില്‍ മുബീന എ ആറാം റാങ്കും സില്ല ജോര്‍ജ് എട്ടാം റാങ്കും സ്‌നേഹാ വര്‍ഗീസ് പത്താം റാങ്കും നേടി. ഫിസിക്കല്‍ സയന്‍സ് എഡ്യൂക്കേഷനില്‍ രേഷ്മ രാജു, ബെറ്റി സൂസന്‍, ആഷിബ മെറിന്‍ പ്രിന്‍സ് എന്നിവര്‍ എട്ടാം റാങ്കും ജുമൈല വി നജീബ് ഒന്‍പതാം റാങ്കും നേടി. എല്ലാ വിഭാഗങ്ങളിലും 100% വിജയം നേടുവാനും കോളേജിനു കഴിഞ്ഞു. ഉന്നത വിജയം കൈപിടിയിലൊതുക്കിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും കോളേജ് മാനേജര്‍ ഫാ.ജോണ്‍സന്‍ മുണ്ടിയത്ത്, പ്രിന്‍സിപ്പല്‍ ഡോ.റോണി എസ് റോബര്‍ട്ട്, ഫാ.ചാള്‍സ് തോപ്പില്‍ എന്നിവര്‍ അഭിനന്ദിച്ചു. വരും വര്‍ഷങ്ങളിലും യൂണിവേഴ്‌സിറ്റി റാങ്കുകള്‍ കൈപ്പിടിയില്‍ ഒതുക്കുവാനായി ജെപിഎം ബിഎഡ് കോളേജില്‍ 2025-2026 അധ്യയനവര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ ഉടനീളമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ കോളേജ് പ്ലേസ്‌മെന്റിലുടെ കഴിഞ്ഞിട്ടുണ്ട.്
തോപ്രാംകുടി, നെടുങ്കണ്ടം, തൂക്കുപാലം, കുമളി, ഏലപ്പാറ, മുണ്ടക്കയം തുടങ്ങി ഹൈറേഞ്ചിലെ വിവിധ മേഖലകളിലേക്ക് യാത്രാസൗകര്യവും ഒരുക്കിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കായ് ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിലുള്ള ഡില്ലിംഗണ്‍ ഹോസ്റ്റലും കോളേജിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
What's Your Reaction?






