'ഒറ്റക്കൊമ്പന്‍' സ്ഥിരസാന്നിധ്യം: ആശങ്കയോടെ മൂന്നാറിലെ തോട്ടം തൊഴിലാളികള്‍
'ഒറ്റക്കൊമ്പന്‍' സ്ഥിരസാന്നിധ്യം: ആശങ്കയോടെ മൂന്നാറിലെ തോട്ടം തൊഴിലാളികള്‍
ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ ചുറ്റിത്തിരിയുന്ന കാട്ടാന നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. ഒറ്റകൊമ്പന്‍ എന്നുവിളിപ്പേരുള്ള കാട്ടാന ശനിയാഴ്ച രാത്രി മൂന്നാര്‍-ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാനപാതയില്‍ പെരിയവാരയ്ക്ക് സമീപം ഗതാഗത തടസമുണ്ടാക്കി. ഞായറാഴ്ച രാവിലെ മുതല്‍ പെരിയവര തോട്ടം മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്.
ഇതുവരെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെങ്കിലും തൊഴിലാളി കുടുംബങ്ങള്‍ ഭീതിയിലാണ്. തീറ്റതേടിയെത്തുന്ന കാട്ടുകൊമ്പന്‍ സ്ഥിര സാന്നിധ്യമാകുമോയെന്നും ആശങ്കയുണ്ട്. അതിരാവിലെ മുതല്‍ തൊഴിലാളികള്‍ തോട്ടങ്ങളില്‍ ജോലിക്കിറങ്ങും. ആളുകള്‍ ആനയുടെ മുമ്പില്‍പെട്ടാല്‍ ദുരന്തത്തില്‍ കലാശിക്കും. കാലവര്‍ഷം ശമിച്ചതോടെ മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടാനശല്യം വര്‍ധിക്കുന്നതും ജനങ്ങളില്‍ ഭീതി വര്‍ധിപ്പിക്കുന്നു.
What's Your Reaction?

