മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ട് ഭൂമി വീണ്ടും അളക്കും
മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ട് ഭൂമി വീണ്ടും അളക്കും

ഇടുക്കി: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ചിന്നക്കനാലിലെ റിസോര്‍ട്ട് ഭൂമി വീണ്ടും അളക്കാന്‍ റവന്യു വകുപ്പ്. മുമ്പ് അളന്നപ്പോള്‍ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉടമകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ സര്‍വേയിലാണ് മാത്യു കുഴല്‍നാടന്‍ 50 സെന്റ് സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയതായി കണ്ടെത്തിയത്. റവന്യു വകുപ്പ് ഇത് ശരിവെക്കുകയും മാത്യു കുഴല്‍നാടനെതിരെ കേസെടുക്കുകയും ചെയ്തു.
കഴിഞ്ഞ 5ന് ഹിയറിങ്ങിന് ഹാജരാകാന്‍ നോട്ടീസും നല്‍കി. എന്നാല്‍ റിസോര്‍ട്ടിന്റെ പാര്‍ട്ണര്‍മാരായ ടോണി, ടോം എന്നിവരാണ് ഹാജരായത്. ഹിയറിങ്ങിന് ഹാജരാകാന്‍ ഒരുമാസം സമയം ദീര്‍ഘിപ്പിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എല്‍ആര്‍ തഹസില്‍ദാര്‍ക്ക് രേഖാമൂലം കത്തും നല്‍കിയിരുന്നു. ഇതിനിടയിലാണ് മുമ്പ് ഭൂമി അളന്നപ്പോള്‍ പിശകുണ്ടായി എന്ന് ചൂണ്ടിക്കാട്ടി ഉടമകള്‍ വീണ്ടും റവന്യൂ വകുപ്പിനെ സമീപിച്ചത്. ഹെഡ് സര്‍വേയറുടെ നേതൃത്വത്തില്‍ ഭൂമി അളക്കുവാന്‍ റവന്യു വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. അടുത്തയാഴ്ച തന്നെ വീണ്ടും സര്‍വേ പൂര്‍ത്തീകരിക്കാനാണ് നീക്കം.
What's Your Reaction?






