പിഎസ്‌സി ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണം കട്ടപ്പനയില്‍ പുരോഗമിക്കുന്നു
പിഎസ്‌സി ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണം കട്ടപ്പനയില്‍ പുരോഗമിക്കുന്നു
ഇടുക്കി: കട്ടപ്പനയില്‍ പിഎസ്‌സി ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. നാല് നിലകളുടെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി. അമ്പലക്കവലയില്‍ 20 സെന്റില്‍ 7.5 കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മാണം. കൂടാതെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആസ്ഥാന നിര്‍മാണവും പൂര്‍ത്തിയായി. 200 പേര്‍ക്ക് ഒരേസമയം പരീക്ഷയെഴുതാന്‍ കഴിയുന്ന സൗകര്യങ്ങളുള്ള ഓണ്‍ലൈന്‍ പരീക്ഷാഹാള്‍, അതിഥി മുറി, അഭിമുഖ ഹാള്‍, റിക്രൂട്ട്മെന്റ് വിങ്, സര്‍വീസ് വെരിഫിക്കേഷന്‍ വിങ്, പരീക്ഷാവിഭാഗം, ശൗചാലയം, ഫ്രണ്ട് ഓഫീസ് തുടങ്ങിയവ ഓഫീസിലുണ്ടാകും. മന്ത്രി റോഷി അഗസ്റ്റിന്റെയും എല്‍ഡിഎഫ് നേതാക്കളുടെയും ഇടപെടലില്‍ 2024ലെ ബജറ്റിലാണ് പുതിയ കെട്ടിടം പ്രഖ്യാപിച്ചത്. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് നല്‍കിയ എസ്റ്റിമേറ്റ് അംഗീകരിച്ച് ഭരണാനുമതിയും ഫണ്ടും ലഭ്യമാക്കി.
What's Your Reaction?