മൂന്നാര്‍ ടൗണില്‍ തെരുവ് നായ ശല്യം രൂക്ഷം 

മൂന്നാര്‍ ടൗണില്‍ തെരുവ് നായ ശല്യം രൂക്ഷം 

Nov 19, 2025 - 15:12
 0
മൂന്നാര്‍ ടൗണില്‍ തെരുവ് നായ ശല്യം രൂക്ഷം 
This is the title of the web page

ഇടുക്കി: മൂന്നാര്‍ ടൗണിലും ഇക്കാനഗറടക്കമുള്ള പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും തെരുവ് നായയുടെ കടിയേറ്റിരുന്നു. രാപ്പകല്‍ വ്യത്യാസമില്ലാതെ നായ്ക്കള്‍ അലഞ്ഞുനടക്കുന്ന നയ്ക്കള്‍ രാത്രികാലത്തും പുലര്‍ച്ചെയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന സ്ഥിതിയുണ്ട്. ഈ സമയങ്ങളില്‍ കാല്‍നടയാത്രികര്‍ ഭയപ്പാടോടെയാണ് കടന്നുപോകുന്നത്. ഇവറ്റകള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് കുറുകെ ചാടുന്നത് അപകട സാധ്യത ഉയര്‍ത്തുന്നുണ്ട്. പലപ്പോഴും കൂട്ടമായി നടക്കുന്ന തെരുവ് നായകള്‍ കൂടുതല്‍  അക്രമകാരികളാകുന്ന സ്ഥിതിയുമുണ്ട്. സ്ത്രീകളും പ്രായമായവരും കുട്ടികളുമാണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതലായി അനുഭവിക്കുന്നത്. ഇക്കാനഗര്‍ മേഖലയില്‍ നായ്ക്കളെ കൊണ്ടുവന്ന് ഇറക്കി വിട്ടുവെന്ന തരത്തിലുള്ള ആക്ഷേപങ്ങളും ഉയരുന്നുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം സഞ്ചാരികള്‍ വന്നുപോകുന്ന പ്രദേശമെന്ന നിലയില്‍ മൂന്നാറിലെ തെരുവ് നായ ശല്യം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെയും സഞ്ചാരികളുടെയും ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow