ദേശീയ പരിസ്ഥിതി പദ്ധതിയുടെ ഭാഗമായി ക്വിസ്, വാട്ടര്‍ കളര്‍, പെയിന്റിങ് മത്സരം
ദേശീയ പരിസ്ഥിതി പദ്ധതിയുടെ ഭാഗമായി ക്വിസ്, വാട്ടര്‍ കളര്‍, പെയിന്റിങ് മത്സരം

ഇടുക്കി: ദേശീയ പരിസ്ഥിതി പദ്ധതിയുടെ ഭാഗമായി ക്വിസ്, വാട്ടര്‍ കളര്‍ പെയിന്റിങ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. കട്ടപ്പന ഓസാനാം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന മത്സരം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ഷാജി ഉദ്ഘാടനം ചെയ്തു. എല്‍പി, യുപി, എച്ച് എസ്,എച്ച്എസ്എസ് വിഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഒയിസ്‌ക ഇന്റര്‍നാഷണല്‍ സൗത്ത് ഇന്ത്യന്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളിലെ വിദ്യാര്‍ഥി എസ് അനന്തലക്ഷ്മിയെ അനുമോദിച്ചു. ഓസാനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മനു കെ മാത്യു അധ്യക്ഷനായി. ഒയിസ്‌ക ജില്ലാ പ്രസിഡന്റ് പാറത്തോട് ആന്റണി, വിമന്‍സ് ഫോറം കണ്‍വീനര്‍ ആനി ജബ്ബരാജ്, തുടങ്ങിയവര്‍ സംസാരിച്ചു. ദേശീയ ഹരിത സേന ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ബാബു സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കി.
What's Your Reaction?






