മൂന്നാറില്‍ കെഎസ്ആര്‍ടിസിയുടെ 4 സൈറ്റ് സീന്‍ സര്‍വീസുകള്‍ ആരംഭിച്ചു
മൂന്നാറില്‍ കെഎസ്ആര്‍ടിസിയുടെ 4 സൈറ്റ് സീന്‍ സര്‍വീസുകള്‍ ആരംഭിച്ചു

ഇടുക്കി: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ കാഴ്ച്ചകള്‍ ആസ്വദിക്കാനായി കെഎസ്ആര്‍ടിസിയുടെ 4 സൈറ്റ് സീന്‍ സര്‍വീസുകള്‍കൂടി ആരംഭിച്ചു. ഡബിള്‍ ഡക്കര്‍ ബസിന്റെ ഉദ്ഘാടനത്തിനെത്തിയ ഗതാഗത വകുപ്പ് മന്ത്രി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സര്‍വീസ് ആരംഭിച്ചത്. രാവിലെ 8.45 ന് മൂന്നാര്‍, ടോപ്പ് സ്റ്റേഷന്‍, വട്ടവട രാവിലെ 10ന് മൂന്നാര്‍, സൈലന്റുവാലി, ദേവികുളം, ലക്ഷ്മി എസ്റ്റേറ്റ്, രാവിലെ 9.30 ന് മൂന്നാര്‍ സൂര്യനെല്ലി ഉച്ചയ്ക്ക് 1 ന് മൂന്നാര്‍, മാങ്കുളം, ആനക്കുളം എന്നിങ്ങനെയാണ് പുതിയ സര്‍വീസുകള്‍. ഇതോടെ കുറഞ്ഞ ചിലവില്‍ മൂന്നാറിന്റെ കാഴ്ചകള്‍ ആസ്വദിക്കാന്‍ സാധിക്കും.
What's Your Reaction?






