നേര്യമംഗലത്ത് ദേശീയപാതയോരത്തെ മരങ്ങള്‍ മുറിക്കാത്ത വനംവകുപ്പിന്റെ നടപടി ജനവിരുദ്ധം: ഡീന്‍ കുര്യാക്കോസ് എംപി
നേര്യമംഗലത്ത് ദേശീയപാതയോരത്തെ മരങ്ങള്‍ മുറിക്കാത്ത വനംവകുപ്പിന്റെ നടപടി ജനവിരുദ്ധം: ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: നേര്യമംഗലം വനമേഖലയില്‍ ദേശിയപാതയോരത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുനീക്കാന്‍ നടപടി സ്വീകരിക്കാത്ത വനം വകുപ്പിനെ വിമര്‍ശിച്ച് ഡീന്‍ കുര്യാക്കോസ് എംപി. ജനവിരുദ്ധ നിലപാടാണ് വനപാലകര്‍ സ്വീകരിക്കുന്നത്. ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടും മരങ്ങള്‍ മുറിക്കാന്‍ നടപടിയില്ല. ഇതിനുപിന്നാലെ കോടതി വിധിയുണ്ടായിട്ടും വനപാലകര്‍ അനാസ്ഥ കാട്ടുന്നു. ആളുകളുടെ ജീവന്‍ പന്താടുകയാണെന്നും എംപി കുറ്റപ്പെടുത്തി. അപകടാവസ്ഥ ഒഴിവാക്കിയില്ലെങ്കില്‍ ഹൈവേ സംരക്ഷണ സമിതി ദേശീയപാത ഉപരോധം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
What's Your Reaction?






