പെരിയാറില്‍ ഗണപതി വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്തു
പെരിയാറില്‍ ഗണപതി വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്തു

ഇടുക്കി: വണ്ടിപ്പെരിയാറിലെ ഏകല്‍ വിദ്യാലയത്തിന്റെ നേതൃത്വത്തില്‍ വിനായക ചതുര്‍ഥിയോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിഗ്രഹങ്ങള്‍ പെരിയാറില്‍ നിമഞ്ജനം ചെയ്തു. 9 ദിവസമായി വണ്ടിപ്പെരിയാറിന്റെ വിവിധ സ്ഥലങ്ങളില്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് പൂജകള്‍ നടത്തിവന്നിരുന്നു. വണ്ടിപ്പെരിയാര്‍ ടൗണില്‍ നടന്ന ചടങ്ങുകള്‍ക്ക് മഞ്ചുമല മാരിയമ്മന്‍കോവില്‍ മേല്‍ശാന്തി ബാലുമണിയന്‍ സ്വാമി കാര്‍മികത്വം വഹിച്ചു.
കൊക്കക്കാട്, വള്ളക്കടവ്, കറുപ്പുപാലം, ഡൈമുക്ക്, ഗവി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള വിഗ്രഹങ്ങള്‍ കക്കിക്കവലയില്‍ എത്തിച്ച് ഘോഷയാത്രയായി ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെത്തി. മേല്‍ശാന്തി ജയശങ്കര്‍ പി നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന പ്രത്യേക പൂജകള്‍ക്കും വഴിപാടുകള്‍ക്കുംശേഷം പെരിയാര്‍ നദിയില്‍ നിമഞ്ജനം ചെയ്തു. തുടര്‍ന്ന് ക്ഷേത്രത്തില്‍ അന്നദാനവും നടന്നു. ഏകല്‍ വിദ്യാലയ കമ്മിറ്റി ഭാരവാഹികളായ എകെജി മുരുകന്‍, ശിവ വണ്ടിപ്പെരിയാര്‍, ശരവണന്‍, എം രാമു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






