മാട്ടുക്കട്ടയില്‍ ഭീമന്‍ അണലിയെ പിടികൂടി
മാട്ടുക്കട്ടയില്‍ ഭീമന്‍ അണലിയെ പിടികൂടി

മാട്ടുക്കട്ടയില്‍ ഭീമന്‍ അണലിയെ പിടികൂടി
ഇടുക്കി: മാട്ടുക്കട്ട ഗാന്ധിനഗറില്‍ നാട്ടുകാര്‍ ഭീമന്‍ അണലിയെ പിടികൂടി വനപാലകര്‍ക്ക് കൈമാറി. പ്രദേശവാസിയായ ഇട്ടിയാനിക്കല്‍ മോന്‍സിയാണ് പാമ്പിനെ ആദ്യംകണ്ടത്. തുടര്‍ന്ന് മറ്റുള്ളവരെ വിവരമറിയിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടി വനപാലകരെ വിവരമറിയിച്ചു. 10 കിലോയോളം ഭാരമുണ്ട്. റേഞ്ച് ഓഫീസര്‍ അരുണ്‍കുമാറും സംഘവും സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടി മുരിക്കാട്ടുകുടിയിലെ ഇടുക്കി വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ടു.
What's Your Reaction?






