വണ്ടിപ്പെരിയാറിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്ക്
വണ്ടിപ്പെരിയാറിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തൊഴിലാളിക്ക് പരിക്കേറ്റു. അരണക്കല്‍ എവിടി എസ്റ്റേറ്റ് മാട്ടുപ്പെട്ടി ഡിവിഷനില്‍ താമസിക്കുന്ന ശിലമ്പരശി(53) ക്കാണ് പരിക്ക്. തിങ്കളാഴ്ച രാവിലെ തോട്ടത്തില്‍ ജോലിക്കിടെ പാഞ്ഞെത്തിയ കാട്ടുപോത്ത് കുത്തിവീഴ്ത്തുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു. വാരിയെല്ലിന് പൊട്ടലുള്ളതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






