അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ വിദ്യാര്‍ഥികളുടെ ഹരിതസഭ
അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ വിദ്യാര്‍ഥികളുടെ ഹരിതസഭ

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിതസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വിദ്യാര്‍ഥികളില്‍ മാലിന്യനിര്‍മാര്‍ജനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് ഇത്തരം ഗ്രാമസഭകള്‍ സംഘടിപ്പിക്കുന്നതെന്ന് ജെയ്‌മോള്‍ ജോണ്‍സണ്‍ പറഞ്ഞു. മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ മാതൃകയായി വിദ്യാഭ്യാസസ്ഥാപനങ്ങളെ മാറ്റുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ വിദ്യാലയങ്ങളിലുണ്ടെന്ന് ഉറപ്പുവരുത്തുക, അല്ലാത്തപക്ഷം തദ്ദേശ സ്ഥാപനത്തിന്റെ സഹായത്തോടെ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഗുണദോഷങ്ങള്‍ വിദ്യാര്‍ഥികളിലൂടെ സമൂഹത്തിന് പകര്‍ന്നു നല്‍കുക തുടങ്ങിയവയാണ് ഹരിതസഭയുടെ ലക്ഷ്യം. വൈസ് പ്രസിഡന്റ് മനോജ് കെ ജോണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈമോള്‍ രാജന്‍, പഞ്ചായത്തംഗം നിഷാ മോള്‍ വിനോദ്, ജെപിഎം കോളേജിലെ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






