ശമ്പള കുടിശിക: അയ്യരുപാറ എസ്റ്റേറ്റ് ഭൂമി തൊഴിലാളികള്‍ കൈവശപ്പെടുത്തി
അയ്യരുപാറ നെടുംപറമ്പില്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ ഭൂമി കൈവശപ്പെടുത്തി കുടിലുകെട്ടി

ഇടുക്കി: ശമ്പള കുടിശികയെ തുടര്‍ന്ന് അയ്യരുപാറ നെടുംപറമ്പില്‍ എസ്റ്റേറ്റ് കൈവശപ്പെടുത്തിയ തൊഴിലാളികള്‍ കുടില്‍ക്കെട്ടി താമസം ആരംഭിച്ചു. വിവിധ യൂണിയനുകളുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ ഭൂമി കൈവശപ്പെടുത്തിയത്. മുന്ന് വര്‍ഷമായി ഇവര്‍ക്ക് ശമ്പളം മുടങ്ങിയിട്ട്. 315 തൊഴിലാളികള്‍ക്കാണ് ശമ്പക്കുടിശിക, ഗ്രാറ്റിവിറ്റി ,ബോണസ് എന്നീയിനത്തില്‍ 15 കോടിയോളം രൂപ ലഭിക്കാനുള്ളത്. പലതവണ തോട്ടം ഉടമയെ സമീപിച്ചിട്ടും ശമ്പളം നല്‍കാന്‍ തയ്യാറായില്ല. ഇതോടെ കടുത്ത പട്ടിണിയിലാണ് ഈ കുടുംബങ്ങള്‍. കൈവശപ്പെടുത്തിയ ഭൂമിയില്‍ കൃഷിയിറക്കാനാണ് തൊഴിലാളികളുടെ തീരുമാനം. അടിയന്തരമായി വിഷയത്തില്‍ മാനേജ്മെന്റ് ഇടപെട്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്തുവാനാണ് തീരുമാനമെന്ന് ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
What's Your Reaction?






