കട്ടപ്പനയില്‍ ബിജെപി പ്രതിഷേധം: മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
കട്ടപ്പനയില്‍ ബിജെപി പ്രതിഷേധം: മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

ഇടുക്കി: ശ്രീനാരായണ ഗുരുദേവനെയും ഗുരുദേവന്റെ ദര്‍ശനങ്ങളെയും മുഖ്യമന്ത്രി ശിവഗിരിയില്‍ അപമാനിച്ചത് അംഗീകരിക്കാനാകില്ലെന്നും ചരിത്രബോധം ഉണ്ടാകേണ്ടത് ആവശ്യമാാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. സനാതന ധര്‍മത്തെ അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി കട്ടപ്പനയില്‍ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയ ബസ് സ്റ്റാന്‍ഡില്‍നിന്നാരംഭച്ച പ്രകടനം ഗാന്ധിസ്‌ക്വയറില്‍ സമാപിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
What's Your Reaction?






