സാബുവിനെ അധിക്ഷേപിച്ച സംഭവത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണം: എം ടി രമേശ്
സാബുവിനെ അധിക്ഷേപിച്ച സംഭവത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണം: എം ടി രമേശ്

ഇടുക്കി: കട്ടപ്പനയില്‍ ജീവനൊടുക്കിയ വ്യാപാരി മുളങ്ങാശേരിയില്‍ സാബുവിനെ എം എം മണി അധിക്ഷേപിച്ച സംഭവത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് എം ടി രമേശ്. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകള്‍ അവര്‍ തന്നെ കൊള്ളയടിക്കുന്നു. നിക്ഷേപം ലഭിക്കാതെ ആത്മഹത്യ ചെയ്യുന്നവരെ അധിക്ഷേപിക്കുകയും ചെയ്യുന്നതാണ് അവരുടെ രീതി. ജില്ലയിലെ സിപിഎം നേതാക്കള്‍ക്കാണ് മാനസികനില തെറ്റിയിരിക്കുന്നത്. സാബു ആത്മഹത്യ ചെയ്ത കേസില്‍ നേതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും എം ടി രമേശ് കട്ടപ്പനയില്‍ പറഞ്ഞു.
What's Your Reaction?






