കെവിവിഇഎസ് വ്യാപാരോത്സവ്: ദ്വൈവാര നറുക്കെടുപ്പ് 5ന് അഞ്ചിടങ്ങളില്‍

കെവിവിഇഎസ് വ്യാപാരോത്സവ്: ദ്വൈവാര നറുക്കെടുപ്പ് 5ന് അഞ്ചിടങ്ങളില്‍

Mar 3, 2026 - 16:06
 0
കെവിവിഇഎസ് വ്യാപാരോത്സവ്: ദ്വൈവാര നറുക്കെടുപ്പ് 5ന് അഞ്ചിടങ്ങളില്‍
This is the title of the web page

ഇടുക്കി: വ്യാപാര മാന്ദ്യം പരിഹരിക്കാന്‍ കെവിവിഇഎസ് ജില്ലാ കമ്മിറ്റി നടത്തിവരുന്ന ജില്ലാ വ്യാപരോത്സവിന്റെ മൂന്നാമത് ദ്വൈവാര നറുക്കെടുപ്പ് 5ന് വൈകിട്ട് 5ന് ചെറുതോണി, ഉടുമ്പന്നൂര്‍, അണക്കര, മൂന്നാര്‍, കജനാപ്പാറ എന്നിവിടങ്ങളില്‍ നടക്കും. മിക്‌സി, പ്രഷര്‍ കുക്കര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, 7 പ്രോത്സാഹന സമ്മാനങ്ങള്‍ ഉള്‍പ്പെടെ 10 സമ്മാനങ്ങള്‍ വീതം ഓരോ നിയോജകമണ്ഡലത്തിലും നല്‍കും. ഇതിനോടകം രണ്ട് വീതം പ്രതിമാസ, ദ്വൈവാര നറുക്കെടുപ്പുകള്‍ നടത്തി. മാര്‍ച്ച് 31 വരെയാണ് വ്യാപാരോത്സവം. ഏപ്രിലില്‍ നടക്കുന്ന ബംബര്‍ നറുക്കെടുപ്പില്‍ ഒന്നാംസമ്മാനം ഇന്നോവ ക്രിസ്റ്റ കാറും 5 നിയോജക മണ്ഡലങ്ങളിലും ഓരോ മാരുതി ആള്‍ട്ടോ കാറുകളും 100 പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന നറുക്കെടുപ്പുകള്‍ക്ക് നജീബ് ഇല്ലത്തുപറമ്പില്‍, കെ ആര്‍ വിനോദ്, ആര്‍ രമേശ്, വി എസ് ബിജു, പി എം ബേബി, സി കെ ബാബുലാല്‍, ടി സി രാജു, ഷിബു തോമസ്, തങ്കച്ചന്‍ കോട്ടയ്ക്കകം, ഷാജി കാഞ്ഞമല, മജോ കരിമുട്ടം, സിബി കൊച്ചുവള്ളാട്ട്, ജോസ് കുഴികണ്ടം, റോയി വര്‍ഗീസ്, ആര്‍ സുരേഷ്, സിജോമോന്‍ ജോസ്, എന്‍ പി ചാക്കോ, സാന്റി കണ്ണാട്ട്, പി ജെ ജോണ്‍സണ്‍, ഷിജോ തടത്തില്‍, ജെയിംസ് റോബര്‍ട്ട് എന്നിവര്‍ നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ സണ്ണി പൈമ്പിള്ളില്‍, ജോഷി കുട്ടട, സാജു പട്ടരുമഠം, സിജോമോന്‍ ജോസ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow