ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ ഭാരവാഹികളെ അനുമോദിച്ചു
ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ ഭാരവാഹികളെ അനുമോദിച്ചു
ഇടുക്കി: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ കേരള സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ഷാജി എം സ്‌കറിയ, കൗണ്‍സില്‍ മെമ്പര്‍ പാസ്റ്റര്‍ റോയി പി ജോര്‍ജ് എന്നിവരെ ചര്‍ച്ച് ഓഫ് ഗോഡ് ഇടുക്കി സെന്റര്‍ അനുമോദിച്ചു. ഉടുമ്പഞ്ചോല ദൈവസഭ സെന്റര്‍ സെക്രട്ടറി പാസ്റ്റര്‍ സണ്ണി കെ കെ അധ്യക്ഷനായി. സെന്റര്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ പി ടി ആന്റണി, പാസ്റ്റര്‍മാരായ പ്രിന്‍സ് തോമസ്, സന്തോഷ് ഇടക്കര, സജി കെ കെ, ഇ ജെ എബ്രഹാം, സഞ്ജു മാത്യു, ബൈജു വര്‍ഗീസ്, ഷീമോന്‍ ജോസഫ്, വി സി പൗലോസ്, മാത്യൂസ് ഇടുക്കി, ഷേര്‍ളി ഷാജി, മോളി സണ്ണി, ഷേര്‍ളി സിബി എന്നിവര്‍ സംസാരിച്ചു. സണ്‍ഡേ സ്‌കൂള്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
What's Your Reaction?